തലശ്ശേരി: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് പിപി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. വൈകിട്ട് അഞ്ച് മണി വരേയാണ് ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി
കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ. അടുത്ത തിങ്കളാഴ്ച മാത്രമേ ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്‌ക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.
അതിനിടെ, കലക്ടർ അരുൺ കെ. വിജയന്റെ മൊഴിയെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണാ കേസിൽ റിമാൻഡിലായ പി.പി. ദിവ്യയെ രക്ഷിക്കാനുള്ള നീക്കമാണ് കലക്ടർ നടത്തിയതെന്നാണ് വ്യാപക വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: