വാഷിങ്ടണ്‍: ഭക്തിസാന്ദ്രമായി ദീപാവലി ആഘോഷിച്ച് വൈറ്റ് ഹൈസ്. ഓം ജയ ജഗദീഷ് ഹരേ… എന്ന ഭക്തിഗാനവും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി. വൈറ്റ് ഹൈസ് മിലിട്ടറി ബാന്‍ഡ് ഗാനമാലപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥാണ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അതിഥേയത്വത്തില്‍ ഔദ്യോഗിക വസതിയായ വൈറ്റ് ഹൈസിലാണ് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ചടങ്ങില്‍ ഭാരതീയ വംശജരുള്‍പ്പെടെ അറുനൂറിലധികം പ്രമുഖര്‍ പങ്കെടുത്തു.
Wonderful to hear the White House military band play Om Jai Jagdeesh Hare for Diwali. Happy Diwali 🪔 pic.twitter.com/lJwOrCOVpo
— Gita Gopinath (@GitaGopinath) October 31, 2024
ആഘോഷങ്ങളുടെ ഭാഗമായി ജോ ബൈഡന് വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ചു. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തിന് ആശംസകള്‍ നേരുകയും ചെയ്തു. വളരെ വേഗം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നവരാണ് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ സമൂഹം. അവര്‍ അമേരിക്കയുടെ എല്ലാ മേഖലകളെയും സമ്പന്നമാക്കി. ഇപ്പാള്‍, വളരെ അഭിമാനത്തോടെ വൈറ്റ് ഹൗസില്‍ നമ്മള് ദീപാവലി ആഘോഷിക്കുകയാണ്. ഇത് എന്റെ വീടല്ല, നിങ്ങളുടേതാണെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന, 2003 മുതലാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചു തുടങ്ങിയത്. പിന്നീട് ബരാക് ഒബാമയും ഡൊണാള്‍ഡ് ട്രംപുമെല്ലാം ആ സംസ്കാരം തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: