മുംബൈ: ബലാത്സംഗത്തെ അതിജീവിച്ച പതിനൊന്നുകാരിക്ക് 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ശസ്ത്രക്രിയയ്‌ക്ക് വിധേയയാകാൻ പെൺകുട്ടിക്ക് ശാരീരികമായും മാനസികമായും യോഗ്യതയുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിന് ശേഷമാണ് കോടതിയുടെ അനുമതി.
പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ഷർമിള ദേശ്മുഖും ജിതേന്ദ്ര ജെയിനും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഒക്ടോബർ 24നാണ് ഡോക്ടർമാർ പെൺകുട്ടിയുടെ ഗർഭം സ്ഥിരീകരിക്കുന്നത്. തുടർന്ന് പിതാവ് അജ്ഞാതനായ അക്രമിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു.
ഭ്രൂണത്തിൽ നിന്നുള്ള രക്തവും ടിഷ്യു സാമ്പിളുകളും ഡിഎൻഎ വിശകലനത്തിനായി സൂക്ഷിക്കണമെന്നും ഇത് ഭാവിയിലെ ക്രിമിനൽ അന്വേഷണങ്ങൾക്ക് സഹായകമാകുമെന്നും ബെഞ്ച് നിർദേശിച്ചു. കുട്ടി ജീവനോടെ ജനിക്കുകയും കുടുംബത്തിന് കുട്ടിയെ പരിപാലിക്കാൻ കഴിയാതിരിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്താൽ, ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കിക്കൊണ്ട് പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: