വാരണാസി ; ദീപാവലി നാളിൽ ശ്രീരാമന് മുസ്ലീം വനിതകളുടെ ആരതി . മുസ്ലീം മഹിളാ ഫൗണ്ടേഷന്റെയും വിശാൽ ഭാരത് സൻസ്ഥാന്റെയും സംയുക്താഭിമുഖ്യത്തിൽ ഒത്തുകൂടിയ മുസ്ലീം സ്ത്രീകളാണ് ഭഗവാന് പ്രത്യേക പൂജ നടത്തിയത് .പാടൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
ഉറുദുവിൽ രാമമന്ത്രം ചൊല്ലി പുഷ്പാർപ്പണവും , ആരതിയും നടത്തുകയായിരുന്നു ഇവർ. ലോകത്തിന് രാമനല്ലാതെ മറ്റൊരു അഭയമില്ലെന്ന് മുസ്ലീം വിമൻ ഫൗണ്ടേഷൻ ദേശീയ പ്രസിഡൻ്റ് നസ്‌നീൻ അൻസാരി പറഞ്ഞു . വിദ്വേഷം ഇല്ലാതാക്കുന്ന സംസ്‌കാരമാണ് ഇന്ത്യയ്‌ക്ക് കാരണം ഇന്ത്യയുടെ ആത്മാവിൽ ശ്രീരാമൻ കുടികൊള്ളുന്നു.
രാമനിൽ നിന്ന് അകലുന്ന ഏതൊരു രാജ്യത്തിന്റെയും അല്ലെങ്കിൽ വ്യക്തിയുടെയും ദുരിതം ഉറപ്പാണ്.രാമരാജ്യമെന്ന ആശയത്തിന് ജനങ്ങളെ വിവേചനത്തിൽ നിന്ന് മോചിപ്പിക്കാനും എല്ലാവരേയും ആശ്ലേഷിക്കാനും കഴിയും. ഇന്ത്യൻ മുസ്ലീങ്ങൾ എല്ലാവരാലും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ രാമപാത പിന്തുടരണമെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക