ബംഗളൂരു:ബിപിഎല്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാര്‍(95) അന്തരിച്ചു. രാവിലെ ബംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.
1963ലാണ് ടി.പി. ഗോപാല്‍ നമ്പ്യാര്‍ പാലക്കാട്ട് ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ
പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. പിന്നീട് ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തനം വിപുലീകരിച്ചു.
പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു.ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായത്തില്‍ വലിയ കുതിപ്പ് സൃഷ്ടിച്ച സ്ഥാപനമായിരുന്നു ബിപിഎല്‍
1990കളില്‍ ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നു. ടിവി, ഫോണ്‍ മേഖലകളിലെ ആധിപത്യം ബിപിഎല്‍ കമ്പനിയെ ഇന്ത്യയിലെ ആദ്യ 10 മുന്‍നിര കമ്പനികളുടെ ശ്രേണിയിലെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: