തമിഴ് സിനിമയുടെ ഇളയദളപതി വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ്. ഗോട്ട് എന്ന സിനിമയ്‌ക്ക് ശേഷം ഒരു സിനിമയില്‍ കൂടി അഭിനയിച്ച ശേഷമായിരിക്കും വിജയ് അഭിനയത്തോട് വിട പറയുന്നത്. അതേ സമയം കഴിഞ്ഞ ദിവസം വിജയുടെ ആദ്യ പാര്‍ട്ടി യോഗത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
കുറച്ചുനാളുകളായി വിജയും ഭാര്യ സംഗീതയും തമ്മില്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ കഥകളുണ്ട്. ഇപ്പോള്‍ വീണ്ടും നടന്റെ ദാമ്പത്യ ജീവിതം തകരാന്‍ ഉണ്ടായതിന്റെ കാരണത്തെ കുറിച്ച് ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആവുകയാണ്.
തമിഴ വെട്രി കഴകം’ എന്ന പേരിലാണ് വിജയ് പാര്‍ട്ടി തുടങ്ങിയിരിക്കുന്നത്. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനമായിരുന്നു അടുത്തിടെ നടന്നത്. ഇതില്‍ നടന്റെ അമ്മയും അച്ഛനും പങ്കെടുത്തു. തന്റെ അണികളോട് സംസാരിക്കുന്നതിന് മുന്‍പ് നടന്‍ അമ്മ ശോഭയുടെയും അച്ഛന്‍ എസ്.എ.ചന്ദ്രശേഖറിന്റെയും ആശീര്‍വാദം വാങ്ങി. ഈ സമയം സദസ്സ് ഇളകി മറിയുകയായിരുന്നു
എന്നാല്‍ പരിപാടിയില്‍ നിന്നും വിജയുടെ ഭാര്യയും മക്കളും മാറി നില്‍ക്കുകയായിരുന്നു. ഇത്രയും വലിയൊരു സമ്മേളനത്തില്‍ അവരെന്ത് കൊണ്ട് പങ്കെടുത്തില്ലെന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. വിജയുടെ ഭാര്യ സംഗീതയും മകന്‍ സഞ്ജയ്, മകള്‍ സാഷ എന്നിവര്‍ നേരത്തെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയും സംഗീതയും തമ്മില്‍ പ്രശ്നമുണ്ടെന്നും നടന്റെ രാഷ്‌ട്രീയ ജീവിതമാണ് ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് ആരോപണം.
ഇതിനിടെ മാധ്യമപ്രവര്‍ത്തകന്‍ ശങ്കര്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്റെ ദാമ്പത്യത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി. ”വിജയും സംഗീതയും പൂര്‍ണമായിട്ടും വേര്‍പിരിഞ്ഞോ എന്നതൊന്നും എനിക്കറിയില്ല. എന്നാല്‍ വിജയ് ഒരു ജോത്സ്യന്റെ അടുത്ത് നിന്നും ചില ഉപദേശങ്ങള്‍ കേട്ടിരുന്നു. ബ്രഹ്‌മചാരിയായി തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് രാഷ്‌ട്രീയത്തില്‍ ഭരിക്കാന്‍ സാധിക്കുമെന്ന് ഒരു ജ്യോതിഷി നടനോട് പറഞ്ഞതായി പറയപ്പെടുന്നു
ജ്യോതിഷിയുടെ വാക്കുകള്‍ വിജയുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ നടന്‍ അദ്ദേഹത്തെ അനുസരിക്കുകയായിരുന്നു. ബ്രഹ്‌മചാരിയായി തുടരണമെങ്കില്‍ ഭാര്യയെ ഉപേക്ഷിക്കണം. അങ്ങനെയെങ്കില്‍ സംഗീതയും വിജയും തമ്മിലുള്ള ബന്ധം വേര്‍പിരിയാന്‍ സാധ്യതയുണ്ട്. അത്തരമൊരു പ്രശ്‌നമായിരിക്കാം താരത്തിന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായതെന്നുമാണ്’, മാധ്യമ പ്രവര്‍ത്തകന്‍ സൂചിപ്പിച്ചിരിക്കുന്നത്.
ജാതിമത വ്യത്യാസമില്ലാതെ സിനിമാക്കാരുടെ ജീവിതത്തില്‍ ജ്യോതിഷികളുടെ പങ്ക് പ്രധാനമാണ്. പല താരങ്ങളും സിനിമയുമായിട്ടും അല്ലാതെയും ജ്യോതിഷിമാരുടെ അഭിപ്രായം മാനിക്കുകയും പല മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്. ചിലര്‍ പേരില്‍ മാറ്റം വരുത്തുകയാണെങ്കില്‍ മറ്റ് ചിലര്‍ ജീവിതം തന്നെ ഉപേക്ഷിക്കാറുണ്ട്.
വിജയ്‌ക്ക് മുന്‍പ് സിനിമയില്‍ നിന്ന് രാഷ്‌ട്രീയത്തില്‍ എത്തി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിമാരായ കരുണാനിധിയും എംജിആറും ഒക്കെ അവരുടെ വ്യക്തിജീവിതം സമൂഹത്തിനു മുന്നില്‍ മറച്ചു വെച്ചിട്ടില്ല. അതുപോലെ വിജയും സംഗീതയെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് ആരാധകരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: