വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒന്നാണ് സാമ്പത്തിക ഇടപാടുകള്‍. പ്രായഭേദമാന്യേ എല്ലാവരും ഇന്ന് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്. മൈനര്‍ ആയിട്ടുള്ളവര്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ക്കായി പാന്‍ കാര്‍ഡ് ആവശ്യമായി വന്നേക്കാം. ആദായ നികുതി വകുപ്പ് നല്‍കുന്ന അദ്വിതീയ പത്തക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍ കാര്‍ഡ്. നികുതി ആവശ്യങ്ങള്‍ക്ക് പുറമെ തിരിച്ചറിയല്‍ രേഖയായും പാന്‍കാര്‍ഡ് ഉപയോഗിക്കാറുണ്ട്. മൈനര്‍ ആണെങ്കില്‍ പാന്‍ കാര്‍ഡ് ലഭിക്കുമോ എന്നതില്‍ മിക്കവര്‍ക്കും ധാരണയില്ല. ഇതൊന്ന് നോക്കിയാലോ…
ആദായ നികുതി ഫയല്‍ ചെയ്യുന്നതിന് ആവശ്യമായ ഒരു രേഖയായോ, കെവൈസി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ തെളിവായോ ആണ് പലപ്പോഴും പാന്‍ കാര്‍ഡ് ഉപയോഗിക്കപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെ മുതിര്‍ന്ന വ്യക്തികള്‍ക്കാണ് പാന്‍കാര്‍ഡ് കൂടുതലും ആവശ്യമായി വരിക. എന്നിരുന്നാലും പാന്‍ കാര്‍ഡ് മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതല്ല. 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പാന്‍ കാര്‍ഡ് ലഭിക്കും. എന്നാല്‍ ഇവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ഇതിന് അപേക്ഷിക്കണമെന്ന് മാത്രം. കൂടാതെ, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്‍കുന്ന പാന്‍ കാര്‍ഡില്‍ അവരുടെ ഫോട്ടോയോ ഒപ്പോ ഉള്‍പ്പെടാത്തില്ല. ഇതിനാല്‍ 18 വയസ്സ് തികയുമ്പോള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ പാന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിന് അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: