ചാലക്കുടി: കൊരട്ടി മുത്തിയുടെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. കൊരട്ടി മുത്തി യുടെ പ്രധാന വഴിപാടായ പൂവന് കുല മുത്തിക്ക് സമര്‍പ്പിക്കുകയും മുട്ടിലിഴഞ്ഞ് പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുകയും ചെയ്തു.പള്ളിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വികാരി ജോണ്സണ് കക്കാട് പൊന്നാടയണിച്ച് സ്വീകരിച്ചു.
ബി ജെ പി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ,ജനറല്‍ സെക്രട്ടറി ടി.എസ്, മുകേഷ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, വി.സി.സിജു, പ്രസാദ് ടി.ഡി. , ബിജു വട്ടലായി, ജെയ്ജു സി.ടി.എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ട്രസ്റ്റിമ രായ ജോഫിനാലപ്പാട്ട്, ജൂലിയസ് വെളിയത്തും ചേര്‍ന്ന് സ്വീകരിക്കുകയും വികാരി ജോണ്സണ് കക്കാട് മുത്തിയുടെ രൂപവും മോതിരവും സമ്മാനമായി നല്കി. സേവ് കൊരട്ടിയും, മര്‍ച്ചന്റസ് അസോസിയേഷന് ഭാരവാഹികളും ചേര്‍ന്ന് കൊരട്ടിയിലെ ദേശീയ പാത അടിപ്പാത നിര്‍മ്മാണവും അതുമായി ബന്ധപ്പെട്ട ഗതാഗതപ്രശ്നത്തിനും പരിഹാരം വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: