ഇടുക്കി: സാമ്പത്തിക തട്ടിപ്പു കേസില്‍ ഇടുക്കി ഡീലേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയും അറസ്റ്റില്‍. സൊസൈറ്റിയുടെ കുമളി ബ്രാഞ്ചിലെ തട്ടിപ്പുകളില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തൂക്കുപാലം സ്വദേശി സിന്ധുവിനെ (52) അറസ്റ്റ് ചെയ്തത്. ബ്രാഞ്ച് മുന്‍ മാനേജര്‍ വൈശാഖ് മോഹനനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കുമളി ശാഖയില്‍ രണ്ടു കോടിയോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്ന പ്രസിഡന്റിന്റെ പരാതിയിലാണ് ആദ്യം ലോക്കല്‍ പൊലീസ് കേസെടുത്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റശേഷം നടത്തിയ പ്രാഥമിക പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. കോണ്‍ഗ്രസാണ് നിലവില്‍ സൊസൈറ്റി ഭരിക്കുന്നത്.
സ്ഥിരനിക്ഷേപങ്ങളുടെ വിവരങ്ങള്‍ ബാങ്ക് രേഖകളില്‍ ഉള്‍പ്പെടുത്താതെ ഇടപാടുകാര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയും വായ്പാ തിരിച്ചടവ് വരവുവയ്ക്കാതെയുമാണ് തട്ടിപ്പു നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: