തൃശൂര്‍: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഫവാസ് (32) എന്ന യുവാവിനെയാണ് 1.19 ഗ്രാം എംഡിഎംഎയുമായി ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്.
പ്രദേശത്ത് വളര്‍ന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്. ചാവക്കാട് പ്രദേശങ്ങളില്‍ വരാനിരിക്കുന്ന ഉത്സവങ്ങളോട് അനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നടപടികള്‍ സ്വീകരിച്ച് വരികയാണ് പൊലീസ്.
ശക്തമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തില്‍ സജീവ ജാഗ്രത പുലര്‍ത്തണം ഇത്തരത്തിലുളള കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കണമെന്നും ഇത്തരം കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പ ഉള്‍പ്പടെയുളള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: