രാജ്യമൊട്ടാകെ ദീപാവലി ആഘോഷങ്ങളുടെ അവസാനഘട്ട ഒരുക്കത്തിലാണ്. ദീപങ്ങള്‍ തെളിയിച്ചും ലക്ഷ്മി ദേവിയെ ആരാധിച്ചും ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ആഴ്ചയോടെ ദക്ഷിണേന്ത്യയിലും ദീപാവലി ആഘോഷങ്ങള്‍ തുടങ്ങും. ദീപങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചുമാണ് കേരളത്തിലുള്‍പ്പെടെ ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാനാണ് പടക്കം പൊട്ടിക്കുന്നത്. എന്നാല്‍ അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ടവയാണ് പടക്കങ്ങള്‍. ശ്രദ്ധിച്ച് പടക്കം പൊട്ടിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. സുരക്ഷിതരായിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം…
- പടക്കം വയ്ക്കുമ്പോള്‍, എപ്പോഴും ലൈസന്‍സുള്ള ഡീലറില്‍ നിന്നും മാത്രമേ വാങ്ങാന്‍ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നസമയത്ത് ഒരു ബക്കറ്റില്‍ മണല്‍ അല്ലെങ്കില്‍ അഗ്നിശമന ഉപകരണം കയ്യില്‍ സൂക്ഷിക്കുന്നത് നല്ലതാണ്.
- പടക്കം പൊട്ടിക്കുന്നതിന് മുമ്പ്, തീ പൊട്ടുന്ന സ്ഥലത്തിന് ചുറ്റും കത്തുന്ന വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഉപയോഗിച്ച പടക്കങ്ങള്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. തിരക്കില്ലാത്ത സുരക്ഷിത സ്ഥലങ്ങളിലാണ് എപ്പോഴും പടക്കം പൊട്ടിക്കേണ്ടത്.
- കൂടാതെ, കുട്ടികളെ ഒറ്റയ്ക്ക് പടക്കം പൊട്ടിച്ച് കളിക്കാന്‍ അനുവദിക്കരുത്. പടക്കം പൊട്ടിക്കുമ്പോള്‍ വിവേകത്തോടെയുള്ള വസ്ത്രധാരണം നിങ്ങള്‍ക്ക് പ്രധാനമാണ്. സിന്തറ്റിക് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കാരണം അവയില്‍, എളുപ്പത്തില്‍ തീ പിടിക്കാം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- പടക്കം പൊട്ടിക്കുന്ന അവസരങ്ങളില്‍ കണ്ണിന് ക്ഷതമേറ്റാല്‍ ഉടന്‍ തന്നെ നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക. പടക്കം കത്തിക്കുന്ന ഭാ?ഗത്ത് മെഴുക് തിരിയോ ചന്ദനത്തിരിയോ വയ്ക്കരുത്.
- ദീപങ്ങള്‍ തെളിയിക്കുമ്പോള്‍, വിളക്കുകള്‍ കര്ടനുകളില് നിന്നും മറ്റ് കത്തുന്ന വസ്തുക്കളില്‍ നിന്നും അകറ്റി നിര്‍ത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വൈദ്യുത വയറിങ്ങിന് സമീപം ദീപങ്ങളും മെഴുകുതിരികളും കത്തിക്കുന്നത് ഒഴിവാക്കുക. നിലത്തോ പരന്ന പ്രതലത്തിലോ മാത്രം വിളക്കുകള്‍ സ്ഥാപിക്കുക. അബദ്ധത്തില്‍ സ്വയം പൊള്ളലേല്‍ക്കാതിരിക്കാന്‍ കുട്ടികളെ അവയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: