കൊച്ചി : കൊച്ചിയിൽ ബിജെപിയിൽ അംഗത്വം എടുക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നതായി ക്രിസ്ത്യൻ സംഘടനയായ കാസ . മുനമ്പം /വഖഫ് വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയിൽ വന്നതോടെയാണ് അവരിൽ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിയിൽ അംഗത്വം എടുക്കുന്നവരും അനുഭാവികളായി മാറുന്നവരുമായ ക്രിസ്ത്യാനികളുടെ എണ്ണം കൊച്ചിയിൽ വർദ്ധിക്കുന്നതെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതിൽ കൂടുതൽ തിരിച്ചടി നേരിട്ടിരിക്കുന്നത് കോൺഗ്രസിനാണ് . പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന കൊച്ചിയിലെയും എറണാകുളത്തെയും ലത്തീൻ കുടുംബങ്ങൾ ഒന്നൊന്നായി ബിജെപിയിൽ അംഗത്വം എടുക്കുന്നതും അനുഭാവികളായി മാറുന്നതും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട് .ഇലക്ഷനുകൾ അടുക്കുമ്പോൾ പഴയതുപോലെ അരമനകളുടെ തിണ്ണ നിരങ്ങി പിന്തുണ നേടി കൊച്ചിയിൽ നിന്നും എറണാകുളത്തു നിന്നും വൻഭൂരിപക്ഷത്തിൽ വിജയിക്കുന്നത് ഇനി ഓർമ്മകൾ മാത്രമാകുമെന്നും കാസ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …
കൊച്ചിക്ക് മാത്രമല്ല മാറ്റം , കൊച്ചിയിലെ ക്രിസ്ത്യാനികളും മാറിത്തുടങ്ങിയിരിക്കുന്നു !
മുനമ്പം /വഖഫ് വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നെറികെട്ട നിലപാട് വെളിയിൽ വന്നതോടെ അവരിൽ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിയിൽ അംഗത്വം എടുക്കുന്നവരും അനുഭാവികളായി മാറുന്നവരുമായ ക്രിസ്ത്യാനികളുടെ എണ്ണം കൊച്ചിയിൽ വർദ്ധിക്കുന്നു
ഇതിൽ കൂടുതൽ തിരിച്ചടി നേരിട്ടിരിക്കുന്നത് കോൺഗ്രസാണ്……….പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണച്ചിരുന്ന കൊച്ചിയിലെയും എറണാകുളത്തെയും ലത്തീൻ കുടുംബങ്ങൾ ഒന്നൊന്നായി ബിജെപിയിൽ അംഗത്വം എടുക്കുന്നതും അനുഭാവികളായി മാറുന്നതും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട് .
ഇസ്രയേൽ ഹമാസ് വിഷയത്തിലെ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ നിലപാടും , വഖഫ് നിയമ ഭേദഗതിക്കെതിരെ പൊളിറ്റിക്കൽ ഇസ്ലാമിനുവേണ്ടി കോൺഗ്രസ് ചെയ്യുന്ന വീടുവേലയും കോൺഗ്രസിനെ ഉപേക്ഷിക്കുന്നതിന് പ്രധാന കാരണമായി മാറുന്നു……. ഒപ്പം കൊച്ചിയിലും എറണാകുളത്തും കോൺഗ്രസിനെ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുള്ള കോൺഗ്രസിന്റെ വനിതാ നേതാവായിരുന്ന സിമി റോസ്ബെലിനെതിരെ കോൺഗ്രസ് നേതൃത്വം കാട്ടിയ നന്ദികേടും ക്രിസ്ത്യൻ സമുദായ അംഗങ്ങൾക്കിടയിൽ അതൃപ്തി വർദ്ധിപ്പിച്ചിട്ടുണ്ട് .
ഇലക്ഷനുകൾ അടുക്കുമ്പോൾ പഴയതുപോലെ അരമനകളുടെ തിണ്ണ നിരങ്ങി പിന്തുണ നേടി കൊച്ചിയിൽ നിന്നും എറണാകുളത്തു നിന്നും വൻഭൂരിപക്ഷത്തിൽ വിജയിക്കുന്നത് ഇനി ഓർമ്മകൾ മാത്രമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: