ന്യൂദല്‍ഹി: ഉപഗ്രഹങ്ങളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള (ഇപിഎസ്) ബഹിരാകാശ പേടക വിക്ഷേപണം ഡിസംബറിലെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്.
ഭാരതം തദ്ദേശീയമായി വികസിപ്പിച്ചതാണിത്. ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ സാറ്റലൈറ്റ് (ടിഡിഎസ്-1) എന്ന ബഹിരാകാശ പേടകമാണ് ഇപിഎസ് സഹായത്താല്‍ ചരിത്രം കുറിക്കാനൊരുങ്ങുന്നത്.
ഇന്ധനമുപയോഗിച്ചുള്ള ത്രസ്റ്ററുകളെക്കാള്‍, കുറഞ്ഞ ചെലവില്‍ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ടിഡിഎസ്-1നാകും. പേടകങ്ങളുടെ ഡോക്കിങ് പരീക്ഷണവും (സ്പേഡ്എക്സ്-സ്പെയ്സ് ഡോക്കിങ് എക്സ്പിരിമെന്റ്) ഡിസംബറില്‍ നടക്കും. ഭാരതത്തിന്റെ ബഹിരാകാശ നിലയമെന്ന സ്വപ് നം യാഥാര്‍ത്ഥ്യമാക്കുന്നതിലെ ആദ്യപടിയാകുമിത്.
രാസ രൂപത്തിലുള്ള ഇന്ധനോപയോഗം കുറയ്ക്കാന്‍ ഇപിഎസിനാകും. വിക്ഷേപണ ഭ്രമണപഥത്തില്‍ നിന്ന് ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റാന്‍ സൗരോര്‍ജമാണ് ഇപിഎസ് ഉപയോഗിക്കുന്നത്. സാധാരണ നാല് ടണ്ണുള്ള ഉപഗ്രഹത്തിന്റെ പകുതിയിലേറെയും ദ്രവരൂപ ഇന്ധനമാണ്. ഇതുപയോഗിച്ചാണ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കുന്നത്. ഇന്ധനഭാരം കുറയ്ക്കാന്‍ ഇപിഎസിനു കഴിയും. അതിനാല്‍ തന്നെ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഉപഗ്രഹത്തിന് രണ്ടു ടണ്ണില്‍ കൂടുതലുണ്ടാകില്ല ഭാരം. എന്നാല്‍ ഇതിനു നാലു ടണ്‍ ശേഷിയുണ്ടാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: