ചേലക്കര: പൂരപ്രേമികളെ പോലീസ് തല്ലുകയും പൂരം തടസപ്പെടുകയും ചെയ്തപ്പോഴാണ് അവിടെ പോയതും ഇടപെട്ടതുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പോലീസിന്റെ കിരാത നടപടികള്‍ക്കെതിരെയാണ് പ്രതികരിച്ചത്.
ദേവസ്വങ്ങളുമായി സംസാരിച്ച് പൂരം തുടരാനുള്ള ശ്രമമാണ് നടത്തിയത്. അതിനെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അത്തരം പ്രശ്നങ്ങളുണ്ടായാല്‍ ഇനിയും ഇടപെടും. അത് എന്റെ കര്‍ത്തവ്യമാണ്. നുണപ്രചരണം നടത്തുന്നവരെ പരിഗണിക്കുന്നേയില്ല. ആംബുലന്‍സിലല്ല, ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് സംഭവസ്ഥലത്തേക്ക് പോയത്. പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് സിബിഐ അന്വേഷണമാണ് നല്ലതെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചേലക്കരയിലും പാലക്കാടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും ജനം അതാഗ്രഹിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, നേതാക്കളായ പി.സി.ജോര്‍ജ്, മേജര്‍ രവി, ബി. ഗോപാലകൃഷ്ണന്, വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കെ.കെ. അനീഷ്കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: