Kerala

‘ വയനാട്ടില്‍ ഇനി എല്ലാം അപ്രതീക്ഷിതമാണ് സുഹൃത്തുക്കളെ….’, പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണ നാടകങ്ങളെ ട്രോളി സോഷ്യല്‍മീഡിയ

social media trolled priyanka's campaign drama

Published by

കോട്ടയം: വയനാട്ടിലെ യു.ഡി. എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണ നാടകങ്ങളെ ട്രോളി സോഷ്യല്‍മീഡിയ. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരു വീട്ടില്‍ കയറിച്ചെല്ലുകയും വീട്ടമ്മയ്‌ക്കൊപ്പം കുശലം പറയുകയും ചെയ്തത് അപ്രതീക്ഷിതമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നതിനെയാണ് പരിഹസിക്കുന്നത്. അക്കൂട്ടത്തില്‍ ഒരു നീണ്ട ട്രോള്‍ ഇങ്ങനെ പോകുന്നു:
‘വയനാട്ടില്‍ ഇനി എല്ലാം അപ്രതീക്ഷിതമാണ്.അപ്രതീക്ഷിതമായി ഗോപാലന്‍ ചേട്ടന്റെ ചായക്കടയില്‍ വരുന്നു ചായയും ബോണ്ടയും തിന്നുന്നു.അപ്രതീക്ഷിതമായി കാശ് അണ്ണന്‍ തരുമെന്ന് പറയാതെ സ്‌പോട്ടില്‍ കൊടുക്കുന്നു.
അപ്രതീക്ഷിതമായി ഉസ്മാനിക്കയുടെ വീട്ടില്‍ വരുന്നു. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നു.
അപ്രതീക്ഷിതമായി ജോസഫ് ചേട്ടനെ കൈ പിടിച്ച് പള്ളിയിലേക്ക് നടത്തുന്നു.അപ്രതീക്ഷിമായി കല്‍പ്പറ്റയിലെ സ്‌കൂള്‍ വിടുമ്പോള്‍ ചേച്ചി വരുന്നു. കുട്ടികള്‍ക്ക് മിഠായി കൊടുക്കുന്നു.
അപ്രതീക്ഷിതമായി ബത്തേരിയിലെ ലോട്ടറി കച്ചവടക്കാരന്‍ ചേട്ടനെ കാണുന്നു.നാല് ലോട്ടറി വാങ്ങി പത്ത് ലോട്ടറിയുടെ കാശ് നല്‍കുന്നു.
അപ്രതീക്ഷിതമായി മാനന്തവാടി സ്റ്റാന്‍ഡില്‍ എത്തുന്നു.പാവം വീട്ടമ്മമാരെ കെട്ടിപ്പിടിച്ച് അപ്രതീക്ഷിതമായി പൊട്ടി കരയുന്നു.
അപ്രതീക്ഷിതമായി മുത്തങ്ങയില്‍ ചെല്ലുന്നു.കാട് വക്കിലെ കുരങ്ങനൊപ്പം സെല്‍ഫി എടുക്കുന്നു.
അതേ ഇനിയങ്ങോട്ട് അപ്രതീക്ഷിതം മാത്രമാണ് മക്കളേ… ?വയനാടിന്റെ യോഗമോ, അതോ അവസ്ഥയോ ?’

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by