ആലുവ : ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വയൽക്കര പ്ലാശേരി വീട്ടിൽ ശ്രീനാഥ് (32)നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പകലാണ് സംഭവം. കുന്നുകര സർവ്വീസ് സഹകരണ ബാങ്കിലെത്തിയ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് അഞ്ഞൂറിന്റെ പതിനൊന്ന് വ്യാജ നോട്ടുകൾ നിക്ഷേപിക്കാനായി ബാങ്ക് അധികൃതർക്ക് കൈമാറുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഗോതുരുത്തിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ സോണി മത്തായി എസ്ഐമാരായ സതീഷ് കുമാർ, നൗഷാദ് , സീനിയർ സിപിഒ മാരായ കിഷോർ, ജോയി ചെറിയാൻ, സിപിഒമാരായ വിബിൻദാസ്, രഞ്ജിത്ത്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: