Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി ; ഭീഷണി 2 വിമാനങ്ങള്‍ക്ക്

ഒക്ടോബര്‍ പതിനാല് മുതല്‍ ആകെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ഉണ്ടായത്

Published by

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ന്യൂദല്‍ഹിയില്‍ നിന്ന് നെടുമ്പാശേരിയിലിറങ്ങിയ വിമാനത്തില്‍് കര്‍ശന പരിശോധന നടത്തി. വൈകിട്ട് നാല് മണിക്ക് കൊച്ചിയിലിറങ്ങിയ വിമാനത്തിലാണ് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

ഉച്ചയ്‌ക്ക് 12 ന് നെടുമ്പാശേരിയില്‍ നിന്നും ന്യദല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും ഭീഷണിയുണ്ടായി. 2.45 ന് ദല്‍ഹിയില്‍ വിമാനം ഇറങ്ങിയ ശേഷമാണ് നെടുമ്പാശേരിയില്‍ ഭീഷണി സന്ദേശം എത്തിയത്.

അതിനിടെ, വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി ഉണ്ടാകുന്ന സംഭവത്തില്‍ അന്വേഷണത്തിന് അന്താരാഷ്‌ട്ര ഏജന്‍സികളുടെ സഹായം തേടിയിരിക്കുകയാണ് ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം.

ഞായറാഴ്ച കോഴിക്കോട് ദമാം ഉള്‍പ്പെടെ അന്‍പത് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഒക്ടോബര്‍ പതിനാല് മുതല്‍ ആകെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ എത്തുമ്പോഴും ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെ ഏജന്‍സികള്‍ വിദേശ ഏജന്‍സികളുടെ സഹായം തേടിയത്.

വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെ അന്താരാഷ്‌ട്ര ഏജന്‍സികളുമായി സഹകരിച്ച് കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. എക്‌സ് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് പൊലീസ് കത്ത് നല്‍കിയിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by