ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് മുനക്കകടവ് ഹാര്‍ബര്‍ ടോയ്ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
2023 ഒക്ടോബര്‍ 27നാണ് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്മെന്റ് 10 ലക്ഷം രൂപ ഉപയോഗിച്ച് പണിത ടോയ്ലറ്റ് എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഉദ്ഘാടന ദിവസം മാത്രം തുറന്ന ടൊയ്ലറ്റ് പിന്നീട് അടച്ചിടുകയായിരുന്നു. ഇതിനാല്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളും, മറ്റ് അനുബന്ധ തൊഴിലാളികളും വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കൂടാതെ പുറത്തുനിന്ന് ഹാര്‍ബറിലേക്ക് വരുന്ന സ്ത്രീകളടക്കമുള്ളവര്‍ ഹാര്‍ബറിനോട് ചേര്‍ന്നുള്ള വീടുകളെയും, മദ്രസയുടെയും ടോയ്ലെറ്റിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എംഎല്‍എയോടും, ബന്ധപ്പെട്ട മറ്റ് അധികാരികളോടും നിരവധി തവണ ജനങ്ങള്‍ ഈ വിഷയം ഉന്നയിപ്പിച്ചെങ്കിലും യാതൊരുവിധ പരിഹാരവും ഇതുവരെയായിട്ടും ഉണ്ടായിട്ടില്ലായെന്നാണ് പറയുന്നത്.
ഉടന്‍തന്നെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് ജനങ്ങള്‍ക്കായി ടോയ്ലറ്റ് തുറന്നു കൊടുക്കണമെന്നാണ് മത്സ്യ തൊഴിലാളികളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: