പത്തനംതിട്ട: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ 46-ാമത് സംസ്ഥാന സമ്മേളനം 2025 ജനുവരി 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കും. ഇതിന്റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പത്തനംതിട്ട ബിഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ബംഗാള്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എസ്. രാജേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സന്തോഷ് കുമാര്‍, അയ്യപ്പ സേവാസമാജം ജനറല്‍ സെക്രട്ടറി അഡ്വ. ജയന് ചെറുവള്ളി, എന്‍ജിഒ സംഘ് സംസ്ഥാന സമിതി അംഗം ഗിരീഷ്, മഹിളാമോര്‍ച്ച സംസ്ഥാന സമിതി അംഗം ജയാ ശ്രീകുമാര്‍, ഭാരതീയ വിചാരകേന്ദ്രം ഉപാധ്യക്ഷന്‍ എം.എ. കബീര്‍, ബിജെപി ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ വി.ആര്. ഹരി, എന്‍ടിയു മേഖല കണ്‍വീനര്‍ ജെ. ഹരീഷ് കുമാര്‍, പ്രൈമറി വിഭാഗം കണ്‍വീനര്‍ പാറങ്കോട് ബിജു, സംസ്ഥാന സമിതി അഗം ടി.ജെ. ഹരികുമാര്‍, ജില്ലാ പ്രസിഡന്റ് അനിത ജി. നായര്‍, ഫെറ്റോ ജില്ലാ പ്രസിഡന്റ് മനോജ് ബി. നായര്‍, സംസ്ഥാന സമിതി അംഗം മനോജ് ബി., ജനറല്‍ സെക്രട്ടറി ജി. സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: