അമൃത്സര്‍: പഞ്ചാബില്‍ വന്‍ ലഹരിവേട്ട. അമൃത്സറിലെ വെയര്‍ഹൗസില്‍ നടത്തിയ തെരച്ചില്‍ 150 കിലോയോളം ലഹരി വസ്തുക്കളാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.
105 കിലോ ഹെറോയിന്‍, 31.93 കിലോ കഫീന്‍ അണ്‍ഹൈഡ്രസ്, 17 കിലോ ഡിഎംആര്‍, വിദേശ നിര്‍മിത തോക്കുകളും ഭാരതത്തില്‍ നിര്‍മിച്ച ഒരു തോക്ക് എന്നിവയാണ് കണ്ടെത്തിയതിയത്. പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിതെന്നും ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്ന് ജലമാര്‍ഗം എത്തിച്ചതാണീ ഈ മയക്കുമരുന്നുകള്‍. വലിയ റബ്ബര്‍ ട്യൂബുകള്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര് പിടിയിലായിട്ടുണ്ട്. നവജ്യോത് സിങ്, ലവ് പ്രീത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. നവ് ഭുള്ളര്‍ എന്ന് വിളിപ്പേരുള്ള നവ് പ്രീത് സിങ്ങിന്റെ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: