ആലുവ: താന്ത്രികാചാര്യന്‍ കല്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ ജന്മദിനത്തോടനുബന്ധിച്ച് തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ ആചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം അനിരുദ്ധന്‍ തന്ത്രികള്‍ക്കും വേഴപ്പറമ്പ് നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരിക്കും, കെ.പി സി. നാരായണന്‍ ഭട്ടതിരിപ്പാട് സ്മാരക ആചാര്യ പുരസ്‌കാരം ഡോ. കെ ബാലകൃഷ്ണ വാര്യര്‍ക്കും നല്കും. കേരളീയ തന്ത്രശാസ്ത്രത്തിനും, ക്ഷേത്രങ്ങളുടെ പരിപോഷണത്തിനും നല്കി വരുന്ന സമഗ്ര സഭാവനകള്‍ പരിഗണിച്ചാണ് അനിരുദ്ധന്‍ തന്ത്രികള്‍ക്ക് പുരസ്‌കാരം.
വൈദിക സംസ്‌കൃതിക്ക് നല്കി വരുന്ന മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പ്രഗത്ഭ യജുര്‍വേദ പണ്ഡിതന്‍ പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരത്തിനര്‍ഹനായത്. വര്‍ഷങ്ങളായി പഞ്ചാംഗ ഗണിത രംഗത്തും, ക്ഷേത്രങ്ങളുടെ പരിപോഷണത്തിനും പ്രവര്‍ത്തിക്കുന്ന പ്രശസ്ത ജ്യോതിര്‍ഗണിത പണ്ഡിതന്‍ ഡോ. കെ. ബാലകൃഷ്ണ വാര്യര്‍ക്ക്, ഭാരതീയ സംസ്‌കൃതിക്ക് നല്കിവരുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. പ്രൊഫ. പി.എം. ഗോപി ചെ യര്‍മാനും, വി. കെ. വിശ്വനാഥന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ശ്രീഹര്‍ഷന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ആചാര്യ സ്മൃതി ദിനമായ നവംബര്‍ 12 ന് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: