ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരിക്കും അല്ലെ. സാധനങ്ങള്‍ ചീത്തയാകാതിരിക്കാന്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക എന്ന മാര്‍ഗ്ഗം സ്വീകരിച്ച് ഇത് ജീവിതശൈലിയുടെ ഭാഗമായി മാറി കഴിഞ്ഞു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇവ നമുക്ക് പണിയും തരാറുണ്ടല്ലേ… ഫ്രീസറില്‍ കാണപ്പെടുന്ന ഐസ് മലയാണ് ഇതില്‍ ഒന്നാമന്‍.
ഫ്രീസറില്‍ ഐസ് നിറഞ്ഞ് കട്ടപിടിച്ച് മല പോലെ നില്‍ക്കുന്നത് സാധനങ്ങള്‍ വയ്‌ക്കുന്നതിന് ഉള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത് ഫ്രിഡ്ജിനെ തന്നെ നശിപ്പിക്കാന്‍ വരെ സാധ്യതയുള്ള ഒന്നാണ്. ഇറച്ചി, മീന്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ ഫ്രീസറില്‍ സൂക്ഷിക്കാറുണ്ട്. ഉയര്‍ന്ന തണുപ്പ് ലഭിക്കുന്ന ഫ്രിഡ്ജിലെ ഭാഗമായ ഫ്രീസറാണ് ഇവ സൂക്ഷിക്കുന്നതിന് ഏറ്റവും ഉത്തമം. എന്നാല്‍ ഇവ ഐസ് ഉണ്ടാക്കുന്നു എന്നത് ചെറിയ കാര്യമല്ല.
ഫ്രിഡ്ജില്‍ ഐസ് കട്ട പിടിക്കാതിരിക്കുന്നതിനായി ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇത്ര മാത്രം ചെയ്താല്‍ മതിയാകും. ഒരു ഉരുളക്കിഴങ്ങിന്റെ ഒരു ഭാഗം മാത്രമാണ് ഇതിന് ആവശ്യമായി വേണ്ടത്. ശേഷം ഒരു ഭാഗം എടുത്ത് നന്നായി അമര്‍ത്തിയെടുക്കുക. ഇതിന്റെ നീര് പുറത്തേക്ക് ഒഴുകുന്നത് വരെ അമര്‍ത്തണം. ശേഷം ഈ ജ്യൂസ് മുഴുവനും ഫ്രീസറില്‍ തേയ്‌ക്കുക. ഫ്രീസറിന്റെ എല്ലാ ഭാഗത്തും ഉരുളക്കിഴങ്ങിന്റെ നീര് ഉരച്ചു കൊടുക്കാന്‍ ശ്രമിക്കണം. ഇത് അതിവേഗം ഫ്രീസറില്‍ ഐസ് കട്ട രൂപപ്പെടുന്നത് തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: