Kerala

അയ്യപ്പ ഭക്തര്‍ക്ക് ആശ്വാസം; ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്രമകേന്ദ്രം സജ്ജമാകുന്നു

Published by

കോട്ടയം: അയ്യപ്പ ഭക്തര്‍ക്കായി എയ്ഞ്ചല്‍വാലി കവലയില്‍ വഴിയോര വിശ്രമ കേന്ദ്രം സജ്ജമാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മണ്ഡലകാലം എത്തുന്നതിന് മുമ്പ് ഇവ ഉപയോഗപ്രദമാക്കാനാണ് നീക്കം.

35 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് എത്താറുള്ളത്. എന്നാല്‍ ഇവര്‍ക്ക് വഴിയില്‍ വിശ്രമിക്കാനും പ്രാഥമിക സൗകര്യങ്ങള്‍ക്കും സൗകര്യമില്ലാതെ വലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എയ്ഞ്ചല്‍വാലിയില്‍ പഞ്ചായത്ത് സ്ഥലത്ത് വഴിയോര വിശ്രമകേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നത്. നാല് ശുചിമുറികളും വിശ്രമ മുറികളുമാണ് നിര്‍മ്മിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by