ചെന്നൈ: നടന്‍ വിജയ് രൂപീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഇന്ന്. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ ഇന്ന് വൈകിട്ട് 4ന് നടക്കും. 85 ഏക്കറിലെ പടുകൂറ്റന്‍ സമ്മേളന നഗരിയില്‍ 110 അടി ഉയരത്തിലുള്ള കൊടിമരത്തില്‍ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തുക. 600 മീറ്റര്‍ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും. 5000 പൊലീസുകാരാണു സുരക്ഷയ്‌ക്ക്. വിജയിനും മറ്റു വിശിഷ്ടാതിഥികള്‍ക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്.
600 മീറ്റർ റാംപിലൂടെ നടന്നാണ് വിജയ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നത്. 5000 പൊലീസുകാരാണു സുരക്ഷയ്‌ക്കുള്ളത്. വിജയ്‍ക്കും മറ്റു വിശിഷ്ടാതിഥികൾക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്. അരലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ തയാറാക്കി. മറ്റുള്ളവര്‍ക്കായി കൂറ്റന്‍ വിഡിയോ വാളുകളുമുണ്ട്. പാർക്കിംഗ്, ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങൾ, ടോയ്‌ലറ്റ് സൗകര്യം, ആംബുലൻസ് എന്നിവയ്‌ക്ക് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിജയ് കൊടിമരത്തിൽ പതാക ഉയർത്തി രാഷ്‌ട്രീയ പ്രസംഗവും നടത്തും. അംബേദ്കർ, പെരിയാർ, കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലയമ്മാൾ എന്നിവരുടെ കട്ട് ഔട്ടുകളും സമ്മേളന വേദിക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്. പാർട്ടിയുടെ ആദ്യ സമ്മേളനത്തിന്റെ ആവേശത്തിലാണ് അണികളും.
തമിഴ്‌നാടിനു പുറമേ കേരളം, ആന്ധ്ര, കര്‍ണാടക ആരാധകരും സമ്മേളനത്തിനെത്തും. അടുത്ത മേഖലകളിലെ നാല്‍പ്പതിലധികം ഹോട്ടലുകളില്‍ 20 ദിവസം മുന്‍പു തന്നെ മുറികളെല്ലാം ബുക്ക് ചെയ്തിരുന്നു. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്നു പാര്‍ട്ടി അറിയിച്ചു.
ഫെബ്രുവരിയിൽ രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാർട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: