രാജ്യമെമ്പാടും ദീപാവലി ആഘോഷത്തിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. വിപുലമായ സജ്ജീകരണങ്ങളാണ് ആഘോഷങ്ങളോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുള്ളത്. ഓരോ വീടുകളിലും തുടങ്ങി ക്ഷേത്രങ്ങളിലും നിരത്തുകളിലുമുള്‍പ്പെടെ ദീപാവലി ആഘോഷം നടക്കും.
രാവണനെ കീഴടക്കി അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെ വിജയിച്ചുള്ള തിരിച്ചു വരവിനെയാണ് ഈ ദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിനാല്‍ തന്നെ ഈ ദിനം അന്ധകാരത്തിന്മേലുള്ള വെളിച്ചത്തിന്റെയും ധര്‍മ്മത്തിന്റെ പ്രകാശത്തെയും സൂചിപ്പിക്കുന്നു. സാധാരണയായി രാജ്യത്ത് അഞ്ച് ദിവസങ്ങളിലായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഓരോ ദിവസവും തനത് ആചാര വിധി പ്രകാരമാണ് ആഘോഷം.
രാജ്യത്തുടനീളമുള്ള എല്ലാ വീടുകളിലും ദീപം തെളിയിച്ചാണ് ഈ സുദിനം ആഘോഷിക്കപ്പെടുന്നത്. എല്ലാ ഗൃഹങ്ങളും ഈ ദിവസത്തില്‍ ദീപങ്ങളാലും രംഗോലികളാലും പ്രകാശം നിറഞ്ഞതാക്കും. 28-ന് ധന്‍തേരസോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ നവംബര്‍ മൂന്നിന് ഭയ്യാ ദൂജോടെ സമാപിക്കും. ധന്‍തേരാസ് ദിനം സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായി നിലകൊള്ളുന്ന ലക്ഷ്മി ദേവിയെ ആരാധിക്കും. ഈ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത് ഉത്തമമാണ് പറയപ്പെടുന്നു. കൂടാതെ വെള്ളി പുതിയ പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിലയേറിയ വസ്തുക്കളും ഈ ദിവസം വാങ്ങുന്നത് സമ്പത്തും സൗഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം ഒരു ദിവസം മാത്രമാണ്. ഉത്തരേന്ത്യയിലാണ് അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന വിപുലമായ ആഘോഷം ഇന്നും നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: