Cricket

ഭാരതം ശക്തമായി തിരിച്ചുവരും: കപില്‍

Published by

കൊച്ചി: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര കൈവിട്ടതില്‍ പ്രതികരണവുമായി ഭാരത ക്രിക്കറ്റ് ഇതിഹാസം കപില്‍

ദേവ്. കൊച്ചിയിലെത്തിയ അദ്ദേഹം പൊതുചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് ഇന്നലെ അവസാനിച്ച ഭാരതത്തിന്റെ ടെസ്റ്റ് മത്സരത്തെ കുറിച്ച് പ്രതികരിച്ചത്.

എറണാകുളം കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിന്റെ വിശിഷ്ടാംഗത്വം സ്വീകരിക്കാനെത്തിയതായിരുന്നു കപില്‍ദേവ്. ക്രിക്കറ്റിനെ ലോക ഗെയിമാക്കി മാറ്റേണ്ട കാലം അതിക്രമിച്ചു. ക്രിക്കറ്റ് കേവലം പതിനാലോ പതിനഞ്ചോ രാജ്യങ്ങളില്‍മാത്രം കളിക്കേണ്ട കളിയല്ല. നൂറ്റമ്പതിലധികം രാജ്യങ്ങള്‍ കളിക്കേണ്ടതാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഈ ഉത്തരവാദിത്വം നിറവേറ്റാന്‍ ഇപ്പോള്‍ത്തന്നെ വൈകിയെന്നും കപില്‍ദേവ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by