ഗോരഖ്പൂർ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ ജനതാ ദർശനം നടത്തി. പ്രായമായവരും സ്ത്രീകളുൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു.
കൂടാതെ അവരുടെ പരാതി കത്തുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും അവരുടെ പ്രശ്നങ്ങൾ വേഗത്തിലും തൃപ്തികരമായും പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എത്രയും വേഗം പരാതികൾക്ക് പരിഹാരം കാണുമെന്നും ആരോടും അനീതി കാണിക്കില്ലെന്നും ജനങ്ങൾക്ക് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
കൂടാതെ പൊതുപ്രശ്‌നങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വേഗത്തിലും കാര്യക്ഷമമായും പരിഹാരം കാണാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 2017ൽ മുഖ്യമന്ത്രിയായ ഉടൻ തന്നെ ജനങ്ങളുടെ പരാതികളും നിവേദനങ്ങളും എത്രയും വേഗം പരിഹരിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് യോഗി ആദിത്യനാഥ് ജനതാ ദർശൻ ആരംഭിച്ചത്.
ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ പൊതുസേവനത്തിനായി സമർപ്പിക്കുക എന്നതാണെന്നും പൊതുജനക്ഷേമമാണ് ലക്ഷ്യമെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: