അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 2
വിശദവിവരങ്ങള്‍ www.pawanhans.co.in ല്‍
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവന്‍ഹാന്‍സ് ലിമിറ്റഡ് വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫീസ് 118 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. തസ്തികകള്‍ ചുവടെ-
അസിസ്റ്റന്റ് (എച്ച്ആര്‍ ആന്റ് അഡ്മിന്), ഒഴിവ് 2, യോഗ്യത: ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബിരുദവും ഐആര്‍ ആന്റ് പിഎം ല്‍ 2 വര്‍ഷത്തെ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഏവിയേഷന്‍ എക്സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 28 വയസ്. വാര്‍ഷിക ശമ്പളം 6.12 ലക്ഷം രൂപ.
അസിസ്റ്റന്റ് (മെറീരിയല്സ്/സ്റ്റോര്‍സ്), ഒഴിവുകള്‍ 4, യോഗ്യത: ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 28 വയസ്. വാര്‍ഷിക ശമ്പളം 6.12 ലക്ഷം രൂപ.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), ഒഴിവ് 1, യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 28 വയസ്. വാര്‍ഷിക ശമ്പളം 6.59 ലക്ഷം രൂപ.
സ്റ്റേഷന് ഇന്‍-ചാര്‍ജ്, ഒഴിവുകള്‍ 8, യോഗ്യത: ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 28 വയസ്. വാര്‍ഷിക ശമ്പളം 6.12 ലക്ഷം രൂപ.
ട്രെയിനി ടെക്നീഷ്യന്, ഒഴിവുകള്‍ 14, യോഗ്യത: ബിഇ/ബിടെക് (മെക്കാനിക്കല്‍/ഏയ്റോനോട്ടിക്കല്‍/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍സ്/ഇസി/ഇന്‍സ്ട്രുമെന്റേഷന്‍) തത്തുല്യം. അല്ലെങ്കില്‍ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് മെയിന്റനന്‍സ് + ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 25 വയസ്. പ്രതിമാസ സ്റ്റൈപ്പന്റ് 16500 രൂപ.
ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.pawanhans.co.in ല്‍ ലഭിക്കും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം HOD (HR & A), Northern Region, Pawan Hans Limited, Rohini Heliport, Sector 36, Rohini, New Delhi-110085- എന്ന വിലാസത്തില്‍ നവംബര്‍ 2 നകം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: