Kerala

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വ്യാപക നാശം ; മുൻകരുതല്‍ സ്വീകരിച്ചില്ലെന്ന് മന്ത്രി ശിവൻ കുട്ടി

Published by

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടും നിസാരവത്ക്കരിച്ച് മന്ത്രി ശിവൻ കുട്ടി . മഴയിൽ നെടുമങ്ങാട് താലൂക്കിൽ ആറ് വീടുകൾ ഭാഗീകമായും കാട്ടാക്കടയിൽ ഒരു വീടും ഭാഗീകമായും തകർന്നു. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് ഇടിഞ്ഞ് വീണു.

ഫോർഡ് പിയസ്റ്റ ക്ലാസിക്, ഹുണ്ടായി കാറുകളും, യമഹ ലിബറോ , റോയൽ എൻഫീൽഡിൽഡ് ബൈക്കുകളും ആണ് മണ്ണിടിഞ്ഞ് നശിച്ചത്. ബൈക്കുകൾ മണ്ണിനടിയിൽ പെട്ട അവസ്ഥയിലാണ്. ഇത്രയൊക്കെ ഉണ്ടായിട്ടും തിരുവനന്തപുരത്ത് കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേര്‍ന്നിരുന്നു . അതിനു പിന്നാലെയാണ് ഈ പ്രസ്താവന . ‘ ശക്തമായ മഴ പെയ്താൽ വെള്ളപ്പൊക്കം പതിവാണ്.. പക്ഷേ മുൻകരുതല്‍ സ്വീകരിച്ചില്ല. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ക്യാമ്പുകള്‍ സജ്ജമാണെന്നും ആരെയും ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടില്ലെന്നും ‘ മന്ത്രി പറഞ്ഞു.

അതേസമയം കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടവിട്ട് മഴ തുടരുന്നു. മഴവെള്ളപ്പാച്ചിൽ ശക്തമായതിനാൽ പാലരുവി വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. തെൻമല അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. എംസി റോഡിൽ നിലമേൽ ഭാഗത്ത് ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by