കണ്ണൂര്‍ : അബ്ദുള്‍ നാസര്‍ മദ്നിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്ന് സി പി എം സംസ്ഥാന കമ്മി്റ്റി അംഗം
പി ജയരാജന്. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം മദ്നി നടത്തിയ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നും പി.ജയരാജന് ആരോപിച്ചു.
മദ്നിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്‍ക്ക് ആയുധവും പരിശീലനവും നല്‍കിയെന്ന് പി ജയരാജന് പുതിയ പുസ്തകത്തില്‍ പറയുന്നു.പുസ്തകം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്യും.
ഇസ്ലാം -ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനക്കുറവില് ഗൗരവമുളള പരിശോധന വേണ്ടതുണ്ട്. ഇടപെടല്‍ നടത്തുമ്പോള്‍ ന്യൂനപക്ഷ പ്രീണനമെന്ന വിമര്‍ശനം ഉയരുന്നു. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാന്‍ പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജന് ചൂണ്ടിക്കാട്ടി. ഐഎസ് റിക്രൂട്ട്മെന്റിനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
കേരളത്തിലെ വളരെ കുറച്ച് പേരാണ് ഐ എസില്‍ ആകൃഷ്ടരായതെന്ന് പി ജയരാജന് പറയുന്നു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ തീവ്രവാദ ആശയമുളളവരുടെ ഒത്തുചേരല്‍ നടക്കുന്നുവെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: