World

ലക്ഷ്മിയെന്നും ,കൃഷ്ണനെന്നും ,ഗണേശനെന്നും മക്കൾക്ക് പേരിട്ട ജൂലിയ റോബർട്സ് ; വീട്ടിൽ ലക്ഷ്മി പൂജ നടത്തുന്ന മൈലി ; ഹിന്ദുമതത്തെ ജീവിതമാക്കിയ താരങ്ങൾ

Published by

ന്യൂഡൽഹി : സനാതന ധർമ്മത്തിന്റെ പാരമ്പര്യങ്ങൾ മുമ്പ് അന്ധവിശ്വാസങ്ങളായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ ശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ, ഈ പാരമ്പര്യങ്ങൾ ശാസ്ത്രീയ അറിവിൽ അധിഷ്ഠിതമാണെന്നും നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണെന്നും വ്യക്തമായിരിക്കുകയാണ്. സനാതന ധർമ്മം തങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു ദൈവത്തെയും ആരാധിക്കാൻ അനുവദിക്കുന്നതിനാൽ, സ്വന്തം ഇച്ഛ പ്രകാരമാണ് പലരും ഹിന്ദുമതത്തിലേയ്‌ക്ക് വരുന്നത് .പാശ്ചാത്യ രാജ്യങ്ങളിലും ഹിന്ദുമതം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സനാതന ധർമ്മം സ്വീകരിച്ചവരിൽ പ്രശസ്തരായ താരങ്ങൾ പോലുമുണ്ട് .

ജൂലിയ റോബർട്ട്സ്

ഓസ്കർ ജേതാവായ ഹോളിവുഡ് നടിയാണ് ജൂലിയ റോബര്‍ട്സ് . ക്രിസ്ത്യന്‍ മതത്തില്‍ നിന്നാണ് ജൂലിയ റോബര്‍ട്സ് ഹിന്ദുമത വിശ്വാസത്തിലേയ്‌ക്ക് മാറിയത് . 2010-ലെ ഒരു അഭിമുഖത്തിൽ, താനും കുടുംബവും “ഹിന്ദുമതത്തിന്റെ പാതയിലാണെന്ന് “ ജൂലിയ റോബർട്ട്സ് പറഞ്ഞു. തന്റെ കുടുംബം മന്ത്രം ചൊല്ലാനും പ്രാർത്ഥിക്കാനും ആഘോഷിക്കാനും ആരംഭിച്ചതായും അവർ പറഞ്ഞു. മക്കള്‍ക്ക് ഹിന്ദു ദൈവങ്ങളുടെ പേരായ ലക്ഷ്മി, ഗണേശ, കൃഷ്ണ, ബലറാം എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.

വിൽ സ്മിത്ത്

സനാതന ധർമ്മത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന താരമാണ് വിൽസ്മിത്ത് . അദ്ദേഹം ഇന്ത്യയിലെത്തി ഹരിദ്വാർ സന്ദർശിച്ചിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു..

സിൽവസ്റ്റർ സ്റ്റാലോൺ

ഹോളിവുഡ് ആക്ഷൻ ഹീറോ സിൽവസ്റ്റർ സ്റ്റാലോൺ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്ന താരമാണ് . അകാലത്തിൽ വിട പറഞ്ഞ മകനു വേണ്ടി ഹിന്ദു ആചാരങ്ങൾ പ്രകാരം ശ്രാദ്ധം നടത്തിയത് വലിയ വാർത്തയായിരുന്നു

റോബർട്ട് ഡൗണി ജൂനിയർ

സനാതന ധർമ്മത്തിൽ ഉറച്ചു വിശ്വസിക്കുകയും ശ്രീകൃഷ്ണന്റെ പ്രത്യയശാസ്ത്രത്തിൽ മുറുകെ പിടിക്കുകയും ചെയ്യുന്നു.

മൈലി സൈറസ്

മാനസിക സമാധാനത്തിനായി വീട്ടിൽ ലക്ഷ്മി പൂജ പോലും നടത്തുന്നുണ്ട് മൈലി. മാനസികമായി ആശ്വാസം ലഭിക്കാനാണ് താൻ ഹിന്ദുമതം പിന്തുടരുന്നതെന്നാണ് മൈലി സൈറസ് പറയുന്നത്

മഡോണ

അമേരിക്കൻ ഗാനരചയിതാവും ഗായികയുമായ മഡോണ ഹിന്ദു പാരമ്പര്യങ്ങൾ പിന്തുടരുകയും യോഗ പരിശീലിക്കുകയും ചെയ്യുന്നുണ്ട്

റസ്സൽ ബ്രാൻഡ്

സനാതന ധർമ്മത്തിൽ അപാരമായ വിശ്വാസമുള്ള പ്രശസ്ത ഹാസ്യനടനാണ് റസ്സൽ

ജാക്കി ഹംഗ്

സനാതന ധർമ്മത്തിൽ അപാരമായ വിശ്വാസമുള്ള ഒരു ആയോധന കലാകാരനാണ് ജാക്കി.അദ്ദേഹം ചെന്നൈ ശിവക്ഷേത്രത്തിൽ ദർശനം നടത്തി പൂജകൾ ചെയ്തത് വലിയ വാർത്തയായിരുന്നു.

ഇവരെ കൂടാതെ മറ്റ് പലരുമുണ്ട്. സംഗീതജ്ഞനായ ട്രെവർ ഹാൾ ഒരു ഹിന്ദു സന്യാസിയെപ്പോലെയാണ് ജീവിക്കുന്നത്. ബ്രിട്ടീഷ് നോവലിസ്റ്റ് ക്രിസ്റ്റഫർ ഇഷർവുഡ് ഒരു ഹിന്ദുവായിരുന്നു. മാൻഹട്ടൻ പദ്ധതിയുടെ മേൽനോട്ടം വഹിച്ച സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺഹൈമർ ഭഗവദ്ഗീത, മഹാഭാരതം, ഇന്ത്യൻ ചരിത്രം എന്നിവയാൽ സ്വാധീനിക്കപ്പെട്ടു. അദ്ദേഹം സംസ്കൃതം പഠിക്കുകയും ഭഗവദ്ഗീത വായിക്കുകയും ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by