അഹമ്മദാബാദ് : രാജ്യത്ത് അനധികൃതമായി നുഴഞ്ഞു കയറിയ ബംഗ്ലാദേശികൾക്കും , റോഹിംഗ്യകൾക്കുമെതിരെ നിലപാട് കർശനമാക്കി കേന്ദ്രസർക്കാർ . അഹമ്മദാബാദിൽ അനധികൃതമായി താമസിക്കുന്ന 50 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. 200 ഓളം പേരെ ചോദ്യം ചെയ്യാനായി ഗുജറാത്ത് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .നേരത്തെ പൂനെയിലും ത്രിപുരയിലും അനധികൃത ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.
“അനധികൃതമായി താമസിക്കുന്ന ആളുകൾക്കെതിരെ ഞങ്ങൾ തുടർച്ചയായി നടപടിയെടുത്ത് വരികയാണ് . ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്യുന്നുണ്ട് . ഇവരെല്ലാം വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കുന്നത് മുതൽ വേശ്യാവൃത്തിയിലും മറ്റ് നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നവരാണ് “ ഗുജറാത്ത് പോലീസിന്റെ ക്രൈംബ്രാഞ്ച് ഡിസിപി അജിത് രാജിയൻ പറഞ്ഞു.
“ അവർ എത്ര കാലമായി ഇന്ത്യയിൽ ഉണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ . 10 വർഷമായി ഇവർ രാജ്യത്തുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത് . ഈ രാജ്യത്ത് തങ്ങുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും അറിയേണ്ടതുണ്ട് . ഇവരിൽ നിന്ന് വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ തുടങ്ങിയ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ അനധികൃതമായി താമസിക്കുന്നവരുടെ വിവരങ്ങളും ഇവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശി പൗരന്മാരെ നമ്മുടെ രാജ്യത്ത് കൊണ്ടുവരുന്ന ഏതെങ്കിലും സംഘടിത റാക്കറ്റോ ഏജൻ്റോ ഉണ്ടോയെന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ട് “ – ”എസ്പി പങ്കജ് ദേശ്മുഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: