ഇറ്റാവ : 22-ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഇറ്റാവ നവാഡ ഗ്രാമത്തിൽ ഉമ്മദ് സിങ്ങിന്റെ മകൻ അഭിഷേക് യാദവാണ് സ്വയം വെടിവച്ച് മരിച്ചത്.
കഴിഞ്ഞ 10 വർഷമായി മാതാവിന്റെ സഹോദരനൊപ്പമാണ് അഭിഷേകിന്റെ താമസം.ബുധനാഴ്ച അഭിഷേകിന്റെ ജന്മദിനമായിരുന്നു . കേക്ക് മുറിച്ച് അഭിഷേക് എല്ലാവർക്കും പങ്ക് വച്ച് നൽകി. രാത്രി 12.30 വരെ അഭിഷേക് എല്ലാവർക്കുമൊപ്പം സംസാരിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.
ഇതിനുശേഷം അമ്മാവൻ രാകേഷും ഭാര്യ കമലാദേവിയും മകൻ രാഹുലും ഉറങ്ങാൻ പോയി. അതിനു പിന്നാലെയാണ് അഭിഷേകും ഉറങ്ങാൻ പോയത് . എന്നാൽ അൽപ്പ നിമിഷങ്ങൾക്കുള്ളിൽ വെടിയൊച്ച കേട്ടെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അഭിഷേകിനെയാണ്. ഉടൻ തന്നെ യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: