ലഖ്‌നൗ : ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. മത്സരിക്കുന്ന ഒൻപത് സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ബിജെപി ഉപതെരഞ്ഞെടുപ്പിന് എല്ലാ അർത്ഥത്തിലും തയ്യാറാണ്. തങ്ങളുടെ എല്ലാ സ്ഥാനാർത്ഥികളും 9 സീറ്റുകളിലും വിജയിക്കും. പ്രധാനമന്ത്രി മോദിയുടെ ക്ഷേമ പദ്ധതികൾ എല്ലാവരിലും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഉത്തർപ്രദേശിലെ വികസനവും ക്രമസമാധാനവും സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായമുണ്ട്. ജനങ്ങളുടെ അനുഗ്രഹം ബിജെപിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ഇന്നലെയാണ് ബിജെപി പുറത്തുവിട്ടത്.
പട്ടിക പ്രകാരം കുന്ദർക്കി മണ്ഡലത്തിൽ നിന്നും രാംവീർ സിംഗ് താക്കൂർ, ഗാസിയാബാദിൽ നിന്ന് സഞ്ജീവ് ശർമ, ഖൈറിൽ നിന്ന് സുരേന്ദ്ര ദിലർ, കർഹാലിൽ നിന്ന് അനുജേഷ് യാദവ്, ഫുൽപൂരിൽ നിന്ന് ദീപക് പട്ടേൽ, കടേഹാരിയിൽ നിന്ന് ധർമരാജ് നിഷാദ്, ബിജെപിയുടെ ഏക വനിതാ സ്ഥാനാർത്ഥിയായ സുചിസ്മിത മൗര്യ മജവാനിൽ നിന്നുമാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: