Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷന്‍; കോടതിയിലും നവീനെ കുറ്റക്കാരനാക്കി വാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 08:36 am IST
in Kerala

തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. 29ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് വിധി പറയും.

ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ദിവ്യ വ്യക്തിഹത്യ നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മാധ്യമങ്ങളെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ജീവനൊടുക്കിയത് ഭരണത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. യാത്രയയപ്പു യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം ഭീഷണി സ്വരത്തിലായിരുന്നു. രണ്ടു ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ചുവരുത്തിയ ദിവ്യ തന്റെ പ്രസംഗം റിക്കാര്‍ഡ് ചെയ്യിച്ചു.

ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ചു വാങ്ങി. അവര്‍ തന്നെയാണ് എല്ലാം പ്രചരിപ്പിച്ചത്. സ്റ്റാഫ് കൗണ്‍സില്‍ പരിപാടിയില്‍ ദിവ്യ പങ്കെടുക്കേണ്ടതില്ല. കളക്ടറോട് എഡിഎമ്മിനെക്കുറിച്ച് ദിവ്യ പരാതിപ്പെട്ടിരുന്നു. അഴിമതിയാരോപണം പൊതുവേദിയില്‍ ഉന്നയിക്കരുതെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. ദിവ്യയ്‌ക്കു പരാതി നല്കാമായിരുന്നു.

ദിവ്യ പറഞ്ഞ ഗംഗാധരന്റെ പരാതിയില്‍ അഴിമതിയാരോപണമില്ല. ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. അവര്‍ അന്വേഷണവുമായി ഒരു തരത്തിലും സഹകരിക്കുന്നില്ല, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാര്‍ കോടതിയെ അറിയിച്ചു.

അതേസമയം ദിവ്യ കോടതിയിലും നവീന്‍ ബാബുവിനെ കുറ്റക്കാരനാക്കി. നിരപരാധിയെങ്കില്‍ നവീന്‍ ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ ചോദിച്ചു. എഡിഎം തെറ്റുകാരനല്ലെങ്കില്‍, വിശുദ്ധനാണെങ്കില്‍ എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ല. ചടങ്ങില്‍ വീഡിയോഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റ്. പൊതുചടങ്ങായിരുന്നു. അതിലേക്ക് ആരെയും ക്ഷണിക്കേണ്ടതില്ല. കളക്ടര്‍ പറഞ്ഞിട്ടാണ് യോഗത്തിനെത്തിയത്. അതിക്രമിച്ചു കടന്നുചെന്നതല്ല.

അഴിമതിക്കെതിരായ സന്ദേശമാകുമെന്ന് കരുതിയാണ് യാത്രയയപ്പു യോഗത്തില്‍ ദിവ്യ സംസാരിച്ചത്. മറ്റൊരു പരിപാടിക്കിടെ ചടങ്ങിലേക്കു വരില്ലേയെന്ന് കളക്ടര്‍ ചോദിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ആണ്. എഡിഎമ്മിനെതിരേ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോഗത്തില്‍ സംസാരിച്ചത്. ആത്മഹത്യയിലേക്കു തള്ളിവിടാന്‍ ഉദ്ദേശിച്ചില്ല. പ്രശാന്തിന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എഡിഎമ്മിനോട് സംസാരിച്ചു. വല്ലതും നടക്കുമോയെന്ന് ചോദിച്ചു. പ്രയാസമാണെന്നു മറുപടി ലഭിച്ചു. എന്‍ഒസി വേഗത്തിലാക്കാന്‍ താന്‍ ആവശ്യപ്പെട്ടു. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ഒസി കിട്ടിയതറിഞ്ഞത്. നന്നാകാനുള്ള ഉപദേശം എങ്ങനെ ഭീഷണിയാകും, അഭിഭാഷകന്‍ ചോദിച്ചു.

Tags: PP DivyaADM Naveen BabuProsecution of HomicideThalassery Principal Sessions Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.പി ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവ്; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം

Kerala

ജനാധിപത്യ മഹിളാ അസോസിയേഷന്‍: പി പി ദിവ്യയെ ഒഴിവാക്കിയത് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം

Kerala

അന്വേഷണ ഉദ്യോഗസ്ഥന്‍ സിപിഎമ്മിനുവേണ്ടി മത്സരിച്ചതിൽ സംശയം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ച് രാഹുല്‍ ഈശ്വര്‍; വിമര്‍ശിച്ച് അഖില്‍ മാരാര്‍

Kerala

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി പി ദിവ്യക്ക് സീറ്റ് നല്‍കാതെ സി പി എം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.