തിരുവനന്തപുരം:ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സര്‍ക്കാര്‍ നല്കുന്ന കൈരളി ഗവേഷക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍ട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണിയും ശാസ്ത്ര മേഖലയില്‍ പ്രൊഫ. പി.പി.ദിവാകരനും സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫ. കെ.പി.മോഹനനും സമഗ്ര സംഭാവനക്കുള്ള കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് അര്‍ഹരായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.
കേരളത്തിലെ സ്ഥാപനങ്ങളിലുള്ള പ്രമുഖ ശാസ്ത്രജ്ഞര്ക്കുള്ള കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് പ്രൈസ് ഫോര്‍ റിസര്‍ച്ചേഴ്സും പ്രഖ്യാപിച്ചു. ആര്‍ട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പ്രൊഫ. ബി.രാജീവനും സയന്‍സ് വിഭാഗത്തില്‍ പ്രൊഫ. കെ.എല്‍.സെബാസ്റ്റ്യനും സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫ.കേശവന് വെളുത്താട്ടും അവാര്‍ഡിനര്‍ഹരായി.
ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള കൈരളി ഗവേഷക പുരസ്കാരത്തിന് ബയോളജിക്കല്‍ സയന്‍സ് വിഭാഗത്തില്‍ കൊച്ചിന് സര്‍വകലാശാല ഗവേഷക ഡോ. സമീറ ഷംസുദ്ദീനും ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ തൃശൂര്‍ അച്യുതമേനോന് ഗവണ്മെന്റ് കോളേജിലെ ഗവേഷകന് ഡോ. സുജേഷ് എ.എസും അര്‍ഹരായി.
ഗവേഷകരായ അധ്യാപകര്‍ക്കുള്ള കൈരളി ഗവേഷണ പുരസ്കാരത്തിന് ആര്‍ട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ഡോ.രാകേഷ് ആര്., ബയോളജിക്കല്‍ സയന്‍സ് വിഭാഗത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഡോ.ടി.എസ്.പ്രീത, കെമിക്കല്‍ സയന്‍സ് വിഭാഗത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ അനസ് എസ്., ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ കേരള സര്‍വകലാശാലയിലെ ഡോ. സുബോധ് ജി., സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ കൊച്ചിന് സര്‍വകലാശാലയിലെ ഡോ. സംഗീത കെ. പ്രതാപ് എന്നിവര്‍ പുരസ്കാരത്തിനര്ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: