കോട്ടയം: ഇടതുപക്ഷ സര്‍ക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെ മറയ്ക്കാന്‍ സഭാ തര്‍ക്കത്തെ ഉപയോഗിക്കുന്നതായി ഓര്‍ത്തഡോക്സ് സഭ . രാഷ്ട്രീയ ലാഭത്തിനുവേണ്ടി സഭാതര്‍ക്കം നിലനിര്‍ത്തേണ്ടത് ചിലരുടെ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഈ ശൈലി തിരുത്തണമെന്നും ഡോ. യുഹാനോന്‍ മാര്‍ ദിയസ്കോറസ്, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമൈല്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരമാണെന്നും കോടതി വിധികള്‍ക്കെതിരെ പഴുതു കണ്ടെത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്ക്കുകയാണണെന്നും അവര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും തീരുമാനം പുന:പരിശോധിക്കണം. കളിയില്‍ മത്സരം നിയന്ത്രിക്കേണ്ട റഫറി ഗോളടിക്കുന്ന രീതിയാണ് നടക്കുന്നത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് നിങ്ങള്‍ കേസിനെ പോകരുത് എന്നാണ് . എന്നാല്‍ സര്‍ക്കാര്‍ കേസിന് പോകുകയും പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തുവെന്നും നേതൃത്വം കുറ്റപ്പെടുത്തി .
അതേസമയം പള്ളികളിലെ കലാപാന്തരീക്ഷത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ ഓര്‍ത്തഡോക്സ് സഭ വെല്ലുവിളിക്കുകയാണെന്ന് യാക്കോബായ സഭ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പള്ളികളില്‍ സംഘര്‍ഷം ഉണ്ടാക്കി സര്‍ക്കാരിനെതിരെ ജനരോഷം ഇളക്കി വിടാനാണ് ഓര്‍ത്തഡോക്സ് സഭ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങളെ യാക്കോബായ സഭ എതിര്‍ക്കുമെന്നും വൈദിക ടെസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: