India

മതഭീകരനായി ജീവിക്കാനില്ല : 14 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ മുഹമ്മദ് ആലം ഹിന്ദുമതം സ്വീകരിച്ചു

Published by

ലക്നൗ : ഇസ്ലാമായി ജനിച്ചെങ്കിലും കഴിഞ്ഞ 14 വർഷമായി ഹിന്ദു ദൈവങ്ങളെ ആരാധിച്ചായിരുന്നു മുഹമ്മദ് ആലത്തിന്റെ ജീവിതം . കാശി ഭോഗബീർ ലങ്ക സ്വദേശിയായ മഹമൂദ് ആലം സുഹൃത്തുക്കൾ വഴിയാണ് ഹിന്ദുമതത്തെ കുറിച്ച് അറിയുന്നത് . കൂടുതൽ അറിയാൻ വായനശാലയിലെ പുസ്തകങ്ങളെ ആശ്രയിച്ചു. ഭഗവദ് ഗീതയും , രാമായണവും വായിച്ചു . ഒപ്പം മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങളും വായിച്ചറിഞ്ഞു.

2020 ഓഗസ്റ്റ് 25ന് മുതൽ മഹമൂദ് ഹിന്ദുമതപ്രകാരം ജീവിക്കാൻ തുടങ്ങി . ഇത് സംബന്ധിച്ച് കോടതിയിൽ അപ്പീൽ നൽകുകയും പത്രത്തിൽ ഗസറ്റ് പ്രഖ്യാപനം നൽകുകയും ചെയ്തു. ആദ്യം മതപരിവർത്തനത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കി.നാളുകൾ കഴിയുന്തോറും സനാതന ധർമ്മത്തോടുള്ള ഇഷ്ടം ഏറി വന്നു.

ഹിന്ദു സംഘടനാ പ്രവർത്തകരുടെ സഹായത്തോടെ കഴിഞ്ഞ ദിവസമാണ് ക്ഷേതത്തിൽ മതപരിവർത്തന ചടങ്ങ് നടത്തിയത് . ഒപ്പം പേരും ഗുഡ്ഡുലാൽ എന്നാക്കി മാറ്റി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by