മഥുര : മതത്തിന് വേണ്ടി ജീവനെടുക്കാനും തയ്യാറായി ഭർത്താവ് നിന്നപ്പോഴാണ് സ്വെറ്റ്‌ലാന ഒച്ചിലോവ എന്ന റഷ്യൻ വനിത ഇന്ത്യയിലേയ്‌ക്ക് പറന്നത് . ഇന്ന് മഥുരയിലെ വൃന്ദാവനിൽ കണ്ണന്റെ രാധയായി കഴിയുകയാണ് സ്വെറ്റ്‌ലാന . ഒപ്പം പ്രിയപ്പെട്ട മകനും .
കുട്ടിക്കാലം മുതൽ ഇന്ത്യയേയും , കൃഷ്ണ ഭഗവാനെയും ഏറെ ഇഷ്ടമായിരുന്നു സ്വെറ്റ്ലാനയ്‌ക്ക് . കൃഷ്ണഭക്തിയെ പറ്റി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളും പങ്ക് വയ്‌ക്കാറുണ്ടായിരുന്നു . എന്നാൽ വിവാഹം കഴിഞ്ഞതോടെ തീവ്ര ഇസ്ലാമിസ്റ്റായ ഭർത്താവ് സ്വെറ്റ്ലാനയെ കൃഷ്ണഭക്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ തുടങ്ങി . മാത്രമല്ല സ്വെറ്റ്‌ലാനയെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തി മർദ്ദിക്കാറുമുണ്ടായിരുന്നു.
ആ സമയത്ത് നരകത്തിൽ ചെന്ന അവസ്ഥയായിരുന്നുവെന്നാണ് സ്വെറ്റ്ലാന പറയുന്നത് . മർദ്ദനം ഏറെ സഹിക്കേണ്ടി വന്നെങ്കിലും കൃഷ്ണഭക്തി ഉപേക്ഷിക്കാൻ സ്വെറ്റ്ലാന തയ്യാറായിരുന്നില്ല . വൈകാതെ വിഷാദരോഗത്തിനടിമയായ സ്വെറ്റ്‌ലാനയിൽ ആത്മഹത്യ പ്രവണതയും ഉണ്ടായി . സഹികെട്ടതോടെ 2016ൽ ഭർത്താവുമായി പിരിഞ്ഞു. ഇന്ത്യയിൽ വന്നു കൃഷ്ണ ഭക്തിയുടെ പാതയിലേക്ക് മാറാൻ സ്വെറ്റ്‌ലാന തീരുമാനിച്ചു .
ഇന്ന് വൃന്ദാവനിലെ ആഘോഷങ്ങളുടെ ഭാഗമാണ് സ്വെറ്റ്‌ലാന . കഴുത്തിൽ രുദ്രാക്ഷവും , നെറ്റിയിൽ കളഭക്കുറിയുമണിഞ്ഞ് സനാതന വിശ്വാസപ്രകാരമുള്ള ജീവിതത്തിൽ ഏറെ സംതൃപ്തയാണിന്ന് താനെന്നും സ്വെറ്റ്‌ലാന പറയുന്നു. കൃഷ്ണന്റെ പാദങ്ങളിലാണ് ഇന്ന് സ്വെറ്റ്ലാനയുടെ ജീവിതം . മത്സ്യമാംസാദികൾ ഉപേക്ഷിച്ച് സാത്വിക ഭക്ഷണം കഴിച്ചുള്ള ജീവിതം ഏറെ തിളക്കമുള്ളതാണെന്നും ഇവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക