Entertainment

ദൈവത്തിന് മുന്നില്‍ പോലും തുല്യതയില്ല! ജയറാമിന് ശബരിമലയില്‍ പ്രത്യേക പരിഗണന; എതിര്‍പ്പുമായി ആരാധകര്‍

Published by

മലയാള സിനിമയിലെ ജനപ്രീയ നടനാണ് ജയറാം. മിമിക്രി വേദികളിലൂടെ കടന്നു വന്ന് മലയാള സിനിമയിലെ സൂപ്പര്‍ നായകനായി വളര്‍ന്ന ജയറാം പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നടനായി മാറുകയായിരുന്നു. ഇന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലാണ് ജയറാം കൂടുതല്‍ സജീവം. മലയാളത്തില്‍ നായകനായി അഭിനയിക്കുന്ന ജയറാം മറ്റ് ഭാഷകളില്‍ വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടുന്നുണ്ട്.

 

അഭിനയത്തിലെന്നത് പോലെ മിമിക്രി, ചെണ്ട തുടങ്ങി നിരവധി മേഖലകളില്‍ സാന്നിധ്യം അറിയിച്ച വ്യക്തിയാണ് ജയറാം. കൃഷിയോടും താല്‍പര്യമുണ്ട് ജയറാമിന്. അതേസമയം ശബരിമലയിലും പതിവായി എത്താറുണ്ട് ജയറാം. ഇക്കൊല്ലവും പതിവ് തെറ്റിക്കാതെ ശബരിമലയിലെത്തിയിരിക്കുകയാണ് ജയറാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

 

എല്ലാ വര്‍ഷവും ജയറാം ശബരിമലയിലെത്താറുണ്ട്. താരത്തോടൊപ്പം ചിലപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ മറ്റ് താരങ്ങളും എത്താറുണ്ട്. പോയ വര്‍ഷം ജയറാമിനൊപ്പം ഭാര്യ പാര്‍വ്വതിയും എത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ജയറാമിന്റെ ശബരിമലയില്‍ നിന്നുള്ള പുതിയ വീഡിയോയും ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. എന്നാല്‍ ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

 

സിനിമാതാരമായ ജയറാമിന് പ്രത്യേക പരിഗണന ലഭിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ വിമര്‍ശനം. ‘ജീപ്പില്‍ കേറി സന്നിധാനം എത്തിയ അയാളെ തള്ളി മുന്നില്‍ കൊണ്ട് തൊഴിയിക്കും ബാക്കി ഉള്ള സ്വാമിമാര്‍ അപ്പോ ആരായി ഈ സമൂഹം നന്നാകില്ല തുല്യതാ ഇല്ല ദൈവത്തിനു മുന്നില്‍ പോലും’ എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ തന്നെ മറുപടിയും നല്‍കുന്നുണ്ട്.

 

ഇങ്ങനെ ഫെയിം ഉള്ള ആള്‍ക്കാര്‍ പമ്പ മുതല്‍ നടന്ന് കേറിയാല്‍ എല്ലാവരും വന്ന് ഫോട്ടോ എടുക്കും പിന്നെ അവിടെ തിരക്കാവും അത് പോലിസിനും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാവില്ലേ. പ്രത്യേകിച്ച് നമ്മള്‍ ചില മലയാളികള്‍ മരണവീട്ടില്‍ പോലും ഇതുപോലുള്ളവരെ കണ്ടാല്‍ സെല്‍ഫിഎടുക്കാന്‍ തിക്കും തിരക്കും ഉണ്ടാക്കും പിന്നെയാണോ അമ്പലം’ എന്നായിരുന്നു ഒരാള്‍ നല്‍കിയ മറുപടി. ഇത് പിന്നീട് ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കുകയായിരുന്നു. എന്തൊക്കെ പറഞ്ഞാലും അയ്യന് മുന്നില്‍ തുല്യത വേണമെന്നായിരുന്നു വിശദീകരണത്തിന് കമന്റിട്ടയാള്‍ നല്‍കിയ മറുപടി. ഇയാള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത? എല്ലാ സ്വാമിമാരും ഒരുപോലെയല്ലേ എന്ന് മറ്റൊരാളും ചോദിക്കുന്നുണ്ട്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by