ന്യൂദല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ തമിഴ് പ്രേമം തികഞ്ഞ കാപട്യമാണെന്ന് കേന്ദ്രമന്ത്രി എല്‍. മുരുകന്. വിഘടനവാദവും രാഷ്ട്രവിരോധവുമാണ് സ്റ്റാലിന് പ്രകടിപ്പിക്കുന്ന ഹിന്ദിവിരോധത്തിന്റെ അടിസ്ഥാനമെന്നും തമിഴിനോടും തമിഴ് സംസ്കാരത്തോടും ഒരു തരത്തിലുള്ള ആത്മാര്‍ത്ഥയും ഡിഎംകെ നേതാക്കള്‍ക്കില്ലെന്നും മുരുകന് പറഞ്ഞു.
സ്റ്റാലിന് എന്നത് തമിഴ് പേരാണോ? ഉദയനിധി തമിഴ് പേരാണോ? സ്റ്റാലിന്റെ തമിഴ് പ്രേമത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത് സ്വന്തം വീട്ടില്‍ നിന്ന് ആരംഭിക്കണം. ഹിന്ദി അടിച്ചേല്പിക്കുന്നവെന്ന പ്രചാരണം പച്ചക്കള്ളമാണ്. പഠിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പഠിക്കാം. അതിനെ എന്തിനാണ് എതിര്‍ക്കുന്നത്?, മുരുകന് ചോദിച്ചു. സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ ദമ്പതികള്‍ കുട്ടികള്‍ക്ക് തമിഴ് പേരുകള്‍ നല്‍കണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.
കാപട്യവും ഇരട്ടത്താപ്പുമാണ് ഡിഎംകെയുടെ മുഖമുദ്ര. അവര്‍ സാമൂഹ്യനീതിയെക്കുറിച്ചാണ് പ്രസംഗിക്കുന്നത്, എന്നാല്‍ അത് പാലിക്കില്ല. ഭാഷയുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് സ്റ്റാലിനും മകന് ഉദയനിധിയുമെന്ന് മുരുകന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: