പത്തനംതിട്ട: തമിഴ്നാട്ടില്‍ തിരുനെല്വേലിക്കു സമീപം ഒരാള്‍ മാത്രം താമസിച്ചിരുന്ന ‘മീനാക്ഷിപുരം’ ഗ്രാമത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘വണ്മാന് വില്ലേജ്’ ദല്‍ഹിയില്‍ നടന്ന ഹ്രസ്വചിത്ര രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്കാരം നേടി.
ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്ത മഹേഷ് രാജിനാണ് മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ്. പത്രപ്രവര്‍ത്തകനായ ആത്മജവര്‍മ തമ്പുരാന്റെ തിരക്കഥയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന് ജയരാജാണ് ഡോക്യുമെന്ററി ഒരുക്കിയത്. യഥാര്‍ത്ഥ സംഭവത്തെ അവലംബിച്ചുള്ളതാണ് കഥ. ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിയ മഹേഷ് രാജ്, സംവിധായകന് ജയരാജിന്റെ സഹോദരനാണ്. മേളയില്‍ കേരളത്തില്‍ നിന്ന് അവാര്‍ഡ് നേടിയ ഏക ഡോക്യുമെന്ററിയാണ് ‘വണ്മാന് വില്ലേജ്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: