India

ഇന്ത്യ പശ്ചിമേഷ്യയിലെ സാമ്പത്തിക, രാഷ്‌ട്രീയ ശക്തി ; ആ പിന്തുണ എന്നും ഇസ്രായേലിന് കരുത്ത് ; പ്രശംസിച്ച് ഇസ്രായേൽ അംബാസഡർ റൂവൻ അസർ

Published by

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സാമ്പത്തികവും രാഷ്‌ട്രീയവുമായ ശക്തിയായി കുതിക്കുന്ന ഇന്ത്യയെ പ്രശംസിച്ച് ഇസ്രായേൽ അംബാസഡർ റൂവൻ അസർ. ഇന്ത്യയുടെ പിന്തുണ ഇസ്രായേലിന് എന്നും കരുത്താണെന്നും റൂവൻ അസർ പറഞ്ഞു.

2014 മുതൽ ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറി. നരേന്ദ്ര മോദി സർക്കാർ വന്നതോടെ ഇന്ത്യ ലോകരാജ്യങ്ങൾ പോലും അംഗീകരിക്കുന്ന ശക്തിയായൊ മാറിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇസ്രയേൽ അംബാസഡർ റൂവന്റെ പ്രസ്താവന .

“ഞങ്ങൾക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. സ്വയരക്ഷയ്‌ക്കുള്ള ഞങ്ങളുടെ അവകാശത്തെ ഇന്ത്യ പിന്തുണച്ചിട്ടുണ്ട് . ഈ വസ്തുത ഞങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചു. പശ്ചിമേഷ്യയിൽ ഇന്ത്യയ്‌ക്ക് വലിയ പങ്ക് വഹിക്കാനുണ്ട് . സാമ്പത്തികമായും രാഷ്‌ട്രീയമായും ഇന്ത്യ കരുത്താർജ്ജിക്കുന്നു.“ എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഭാര്യയ്‌ക്കൊപ്പം അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു റൂവൻ അസർ. അന്ന് അദ്ദേഹം ഇന്ത്യൻ പൈതൃകത്തെയും , സാംസ്ക്കാരിക നേട്ടങ്ങളെയും കുറിച്ചും വാചാലനായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by