ആലപ്പുഴ: തുറവൂരില്‍ വീടുപൊളിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ഭിത്തിക്കടിയില്‍പ്പെട്ടാണ് മരിച്ചത്.
തുറവൂര്‍ വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് (56) ആണ് മരിച്ചത്.പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പുതിയ വീട് വെച്ചതിനെ തുടര്‍ന്നാണ് പഴയ വീട് പൊളിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ!ര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക