തിരുവനന്തപുരം: ശൈശവം മുതല്ക്കേ മതനിരപേക്ഷതാ ബോധവും കുട്ടികളില്‍ വളര്‍ത്താനാകണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുട്ടികളില്‍ ജനാധിപത്യബോധ്യം പകരുന്നതിനും പ്രാധാന്യം നല്‍കണമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണീസെഫും സംയുക്തമായി സംഘടിപ്പിച്ച നിയമസഭാ സാമാജികരുടെയും നയ രൂപീകരണത്തെ സ്വാധീനിക്കുന്നവരുടെയും സംസ്ഥാനതല കൂടിയാലോചനയോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ബാലാവകാശ നിയമത്തിന്റെ സാങ്കേതികത്വങ്ങള്‍ ലളിതമായ രീതിയില്‍ ജനങ്ങളെ പഠിപ്പിക്കണം. ഈ പ്രക്രിയയില്‍ ജനപ്രതിനിധികള്‍ക്ക് മുഖ്യ പങ്ക് വഹിക്കാനാകും. ജനാധിപത്യ മതേതരത്വ മൂല്യങ്ങളും കുട്ടികളിലേക്ക് പകരേണ്ടതുണ്ട്.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതും നിയമവുമായി പൊരുത്തപ്പെടാത്തതുമായ കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് നിരന്തര ഇടപെടലുകള്‍ കമ്മിഷന് നടത്തിവരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ താല്പര്യങ്ങള് പരിഗണിക്കുകയും അനിവാര്യമായവ നിറവേറ്റപ്പെടുകയും ചെയ്യുന്ന ഒരു ശിശുസൗഹൃദ ഭരണ മാതൃക ഉറപ്പാക്കപ്പെടുകയാണ് കമ്മിഷന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: