തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായി. തിരുവിതാംകൂര്‍ എന്ന പേര് നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പല സ്ഥാപനങ്ങളുടെയും പേരില്‍ നിന്ന് തിരുവിതാംകൂര്‍ മായുന്നു. 1937 ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവാണ് ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്.
കേരള സര്‍വകലാശാല എന്ന പേര് ശരിയാണോ? കേരള സര്‍വകലാശാലയുടെ പേര് ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി എന്നാക്കണം. നമ്മുടെ ഭൂമിക്ക് പേരില്ല, നമ്മുടെ ഭൂമിക്ക് ഓര്‍മ്മ പോലും ഇല്ലാതായി എന്നും ഗൗരി ലക്ഷ്മി ഭായി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് എന്‍.വി സാഹിത്യ വേദി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെയാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: