കോട്ടയം :ഉപതെരഞ്ഞെടുപ്പുകള്‍ ആസന്നമായ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സില്‍വര്‍ ലൈന്‍ പദ്ധതിവീണ്ടും കുത്തിപ്പൊക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം.തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഇനിയും പാഠം പഠിച്ചിട്ടില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം കേരളത്തെ പിടിച്ചുലച്ച സംഭവമാണ്. ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് അവരുടെ അടുക്കളകളില്‍ വരെ മഞ്ഞക്കുറ്റി സ്ഥാപിച്ചുകൊണ്ട് പിണറായി നടത്തിയ തേരോട്ടം കുറച്ചൊന്നുമല്ല ജനവികാരം പാര്‍ട്ടിക്കെതിരെ തിരിച്ചുവിട്ടത്. പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് മഞ്ഞക്കുറ്റികള്‍ വലിയ പങ്കുവഹിച്ചിരുന്നു. മറ്റൊരു ഉപതിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ വീണ്ടും പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത് ജനങ്ങളെ സര്‍ക്കാരിന് കൂടുതല്‍ എതിരാക്കുമെന്നത് ഉറപ്പാണ്.
ജനകീയ സമരം ശക്തമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സില്‍വര്‍ പദ്ധതി നടപ്പാക്കാനായി ഡിപിആര്‍ അംഗീകാരം നേടിയെടുക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളിലാണ് പാര്‍ട്ടിക്കുള്ളില്‍ ആശങ്ക. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: