കൊച്ചി: ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുനമ്പം ജനതയോട് നിലപാട് പറയാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. വഖഫ് വിഷയത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന മുനമ്പം നിവാസികളെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരത്തില്‍ പങ്കുചേര്‍ന്നു.
വഖഫ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി അനിവാര്യവും സ്വാഗതാര്‍ഹവുമാണ്. ഈ അനീതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്നും മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ ഇരുമുന്നണികളും തങ്ങളുടെ നിലപാട് അറിയിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. മുനമ്പം പ്രദേശത്തെ പ്രശ്‌നങ്ങളില്‍ താത്കാലിക ഒത്തുതീര്‍പ്പ് ഉണ്ടായാലും ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ നിയമ ഭേദഗതി അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജന. സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, വൈസ് പ്രസിഡന്റുമാരായ പ്രൊഫ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, സെക്രട്ടറി പത്രോസ് വടക്കുംചേരി, ഇരിഞ്ഞാലക്കുട രൂപത പ്രസിഡന്റ് ഡേവീസ് ഊക്കന്‍, എറണാകുളം- അങ്കമാലി അതിരൂപത വൈസ് പ്രസിഡന്റ ഡെന്നി തെക്കിനേടത്ത്, ജൈമോന്‍ തൊട്ടുപുറം, ജിന്നറ്റ് പരിയാരം, മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: