ന്യൂദല്‍ഹി: ഇന്‍ഡിഗോ, എയര്‍ ഇന്ത്യ കമ്പനികളുടേതുള്‍പ്പെടെ 50 വിമാനങ്ങള്‍ക്ക് ചൊവ്വാഴ്ച ബോംബ് ഭീഷണി. ബോംബ് ഭീഷണി ലഭിച്ച വിമാനങ്ങളില്‍ ഇന്‍ഡിഗോയുടെ മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും ഉള്‍പ്പെടുന്നു.
ഇന്‍ഡിഗോയ്ക്ക് പത്ത് ബോംബ് ഭീഷണിയാണ് ലഭിച്ചത്. ഇതില്‍ ബെംഗളൂരു-ജെദ്ദ വിമാനം ദോഹയിലേക്ക് തിരിച്ചുവിട്ടു. കോഴിക്കോട് -ജെദ്ദ വിമാനം റിയാദിലേക്ക് തിരിച്ചുവിട്ടു. ദല്‍ഹി-ജെദ്ദ വിമാനം മെദീനയിലേക്കും തിരിച്ചുവിട്ടു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. എയറിന്ത്യയ്ക്കും പത്ത് ബോംബ് ഭീഷണികള്‍ ലഭിച്ചിരുന്നു.
ഇനി ഇത്തരം ബോംബ് ഭീഷണികള്‍ അയയ്ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടി കൈക്കൊള്ളാനാണ് കേന്ദ്രതീരുമാനം. വ്യാജബോംബ് ഭീഷണി അയയ്ക്കുന്നവരെ പിടി കൂടി കര്‍ശനശിക്ഷ നല്കല് മാത്രമാണ് ഇത് തടയുന്നതിനുള്ള ഏക പോംവഴിയെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് കരുതുന്നത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തുടരുന്ന വിമാനങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയുടെ തുടര്‍ച്ചയാണിത്. തിങ്കളാഴ്ച സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനും നവമ്പര്‍ ഒന്ന് മുതല്‍ 19 വരെ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: