തൃശൂര്‍: എഴുത്തുകാരിയും വിവര്‍ത്തകയുമായ തിരുവമ്പാടി വാരിയം ലെയ്ന്‍ നിര്‍മല നിവാസില്‍ സരസ്വതി എസ്.വാരിയര്‍ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍. സ്വാമിചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ അരുള്‍മൊഴികള്‍, വേദമതം, സൗന്ദര്യലഹരി എന്നിവ തമിഴില്‍ നിന്ന് വിവര്‍ത്തനം ചെയ്തു. അരനൂറ്റാണ്ടിലേറെ ശ്രീഗുരുവായൂരപ്പന്‍ മാസികയില്‍ എഴുതി. രമണമഹര്‍ഷിയുടെ സംഭാഷണങ്ങളുടെ വിവര്‍ത്തനങ്ങളായ വചനാമൃതം, രമണാമൃതം, രമണമഹര്‍ഷിയുടെ ജീവിതചരിതം, അരുണാചല അക്ഷരമണമാല, തിരുവാചകത്തിന്റ വ്യാഖ്യാനം, പെരിയപുരാണം (പുനരാഖ്യാനം), സ്വാമി സുഖബോധാനന്ദയുടെ ‘മനസേ റിലാക്‌സ് പ്ലീസ്’ എന്നിവയും വിവര്‍ത്തനം ചെയ്തു. ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനം, നവരാത്ര സ്തുതികളുടെ സമാഹാരമായ ഗൃഹദീപം തുടങ്ങിയും പ്രധാനകൃതികളാണ്. ഭര്‍ത്താവ്: കോഴിക്കോട് ചാലപ്പുറത്ത് വാരിയത്ത് പരേതനായ ശങ്കര വാരിയര്‍. മക്കള്‍: പരേതനായ എ.വി.ഗോപാലകൃഷ്ണ വാരിയര്‍, മിനി പ്രഭാകരന്‍ (റിട്ട: ധനലക്ഷ്മി ബാങ്ക്), രാജി രാജന്‍ (ആലുവ), എ.വി.ഹരിശങ്കര്‍ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്, ബാലരമ), പരേതയായ അനിത. മരുമക്കള്‍: ഗിരിജ, പരേതനായ എന്‍.എം.പ്രഭാകരന്‍, ടി.വി.രാജന്‍, ഡോ.ജ്യോത്സ്‌ന കാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: